Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരിഫ് മുഹമ്മദ്‌ഖാനെ ഉപരാഷ്ട്രപതിയാക്കാൻ നീക്കം

ആരിഫ് മുഹമ്മദ്‌ഖാനെ ഉപരാഷ്ട്രപതിയാക്കാൻ നീക്കം
, തിങ്കള്‍, 11 ഏപ്രില്‍ 2022 (20:31 IST)
കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉപരാഷ്ട്രപതിയാക്കാന്‍ നീക്കം. വരുന്ന ആഗസ്റ്റിലാണ് രാഷ്ട്രപതി- ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടക്കുക. നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യനായ്ഡുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഉപരാഷ്ട്രപതി പദവി തങ്ങൾക്കെതിർപ്പില്ലാത്ത മുസ്ലീം വിഭാഗത്തിൽ പെട്ട നേതാവിന് നൽകണമെന്നതാണ് ആർഎസ്എസ് ആവശ്യം. 
 
പൗരത്വബിൽ,മുത്തലാക്ക്,കശ്‌മീർ വിഷയങ്ങൾ സംഘപരിവാർ നിലപാടുകൾക്കൊപ്പമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ തന്നെ ഉപരാഷ്ട്രപദവിയിലേക്ക് ആരിഫ് ഖാനെ പിന്തുണയ്ക്കാൻ ആർഎസ്എസിന് പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കെത്താനുള്ള ആഗ്രഹം ആരിഫ് ഖാൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
 
2024ൽ ലോക്‌സഭ തിരെഞ്ഞെടുപ്പ് വരാനിരിക്കെ ഒരു രാഷ്ട്രീയ തന്ത്രത്തിന് കൂടിയാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. അതിനാൽ തന്നെ ആരിഫ് മുഹമ്മദ് ഖാണ് സാധ്യതകൽപ്പിക്കുന്നവരാണ് രാഷ്ടീയ നിരീക്ഷകരിൽ ഏറെ‌യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിൾ ന്യൂസിനും പൂട്ടിട്ട് റഷ്യ