Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ റേഷന്‍ കട ആക്രമിച്ചു

Arikomban attacked ration shop in Tamil Nadu
, തിങ്കള്‍, 15 മെയ് 2023 (09:59 IST)
കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷന്‍ കട ആക്രമിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ക്കാനാണ് അരിക്കൊമ്പന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്. എന്നാല്‍ അരി എടുക്കാനായില്ല. 
 
രാത്രിയോടെ ആന വനത്തിലേക്ക് തിരിച്ചുപോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയില്‍ നിന്നും കാട്ടാന ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് എത്തിയത്. 
 
നേരത്തെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ ശേഷം ആനയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിടുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karnataka New CM: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ശിവകുമാറിന് നീരസം, അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്