Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karnataka Cabinet forming: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും; ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണായകം

Karnataka Cabinet forming: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും; ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണായകം
, ഞായര്‍, 14 മെയ് 2023 (09:58 IST)
Karnataka Election Result: വ്യക്തമായ ഭൂരിപക്ഷത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കും. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാര്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. ഇതില്‍ സീനിയോറിറ്റി കണക്കിലെടുത്ത് സിദ്ധരാമയ്യയ്ക്കാണ് കൂടുതല്‍ സാധ്യത. ഇന്ന് വൈകിട്ട് അഞ്ചിന് നിയമസഭാ കക്ഷി യോഗം ചേരും. ഇതില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഹൈക്കമാന്‍ഡ് തീരുമാനവും നിര്‍ണായകമാകും. 
 
നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിനുള്ള ജനപ്രിയ മുഖവുമാണ് സിദ്ധരാമയ്യ. പിസിസി അധ്യക്ഷനാണ് ഡി.കെ.ശിവകുമാര്‍. നേരത്തെ മുഖ്യമന്ത്രിയായ പരിചയം സിദ്ധരാമയ്യയ്ക്കുണ്ട്. ഒരു അവസരം കൂടി സിദ്ധരാമയ്യയ്ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. സിദ്ധരാമയ്യയുടെ അവസാന തിരഞ്ഞെടുപ്പായിരുന്നു ഇത്. മുഖ്യമന്ത്രി പദത്തില്‍ ഒരിക്കല്‍ കൂടി എത്താന്‍ സിദ്ധരാമയ്യയ്ക്കും താല്‍പര്യമുണ്ട്. 
 
അതേസമയം ഡി.കെ.ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനത്തോട് താല്‍പര്യമുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശിവകുമാറിനെ പിന്തുണച്ചേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയും ആക്കി സമവായത്തിനു ഹൈക്കമാന്‍ഡ് ശ്രമിക്കുമോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി വീതം വയ്ക്കുന്ന കാര്യവും ഹൈക്കമാന്‍ഡിന്റെ ആലോചനയിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mother's Day: ഇന്ന് ലോക മാതൃദിനം, അമ്മമാര്‍ക്ക് ആശംസകള്‍ നേരാം