Publish Date: Thu, 04 May 2023 (08:29 IST)
Updated Date: Thu, 04 May 2023 (08:35 IST)
ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് പുലര്‍ച്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരില്‍നിന്ന് എകെ ഫോര്‍ട്ടി സെവന്‍ തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അതിര്‍ത്തി നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ സ്വദേശികളെ സേന വധിച്ചിരുന്നു. രാജസ്ഥാന്‍ ബാര്‍മറിന് അടുത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് 3 കിലോ ഓളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടിയിരുന്നു.