Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കാശ്മീരില്‍ 250 കോടിയുടെ ഷോപ്പിംഗ് മാളിന് ഗവര്‍ണര്‍ തറക്കല്ലിട്ടു; ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍

Jammu and kashmir Army News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 മാര്‍ച്ച് 2023 (09:51 IST)
ജമ്മു കാശ്മീരില്‍ 250 കോടിയുടെ ഷോപ്പിംഗ് മാളിന് ഗവര്‍ണര്‍ തറക്കല്ലിട്ടു. ലെഫ്റ്റ്‌നന്റെ ഗവര്‍ണര്‍ മനോജ് സിംഹയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഹിമാര്‍ ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. ജമ്മു കാശ്മീരിലെ ആദ്യ വിദേശ നിക്ഷേപമാണ് ഇത്. അതേസമയം ജമ്മുവില്‍ ഐടി ടവറും ഉടന്‍ നിര്‍മ്മാണം ആരംഭിക്കും എന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാള്‍ വരുന്നതോടെ ജമ്മു കാശ്മീരില്‍ ജീവിതനിലവാരവും പുതിയ സാധ്യതകളും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന മാള്‍ 2026 ഓടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 500ലധികം വ്യാപാരസ്ഥാപനങ്ങള്‍ മാളില്‍ ഉണ്ടാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു