Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാര്‍ഖണ്ഡില്‍ നക്‌സലാക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Army News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 8 ഫെബ്രുവരി 2024 (10:45 IST)
ജാര്‍ഖണ്ഡില്‍ നക്‌സലാക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബുധനാഴ്ച ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നക്‌സലൈറ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. കൂടാതെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
വെടിയേറ്റ് പരിക്കേറ്റ ജവാന്‍ ആകാശ് സിങ്ങിനെ ചികിത്സയ്ക്കായി റാഞ്ചിയില്‍ എത്തിച്ചതായി ഛത്ര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സന്ദീപ് സുമന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തൃത്യ സമ്മേളന പ്രസ്തുതി കമ്മിറ്റിയുടെ ആക്രമണത്തിന് ഇരയായതെന്ന് സുമന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fuel Filling Precaution: വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിച്ചാല്‍ പ്രശ്‌നമാണോ?