Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fuel Filling Precaution: വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിച്ചാല്‍ പ്രശ്‌നമാണോ?

ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അപകടത്തിനും കാരണമാകുന്നില്ല

Fuel Filling

രേണുക വേണു

, വ്യാഴം, 8 ഫെബ്രുവരി 2024 (10:19 IST)
Fuel Filling Precautions: വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമോ? ഇങ്ങനെയൊരു അപകടത്തിനു സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ വാഹനം കത്തിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണ്. 
 
ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അപകടത്തിനും കാരണമാകുന്നില്ല. എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. നെക്കില്‍ കുറച്ച് സ്ഥലം (സ്‌പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും. വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും. ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 
 
ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം. ഇടയ്ക്കിടയ്ക്ക് കുറച്ച് ഇന്ധനം അടിക്കുന്നതിനേക്കാള്‍ വാഹനത്തിനു നല്ലത് ഫുള്‍ ടാങ്ക് ഇന്ധനം അടിക്കുന്നതാണെന്നും മെക്കാനിക്കുകള്‍ പറയുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Poonam Pandey: പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ അംബാസഡറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍