Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില നിർണ്ണയാധികാരം സർക്കാർ ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് അരുൺ ജെയ്റ്റ്ലി

ഇന്ധനവില നിർണ്ണയാധികാരം സർക്കാർ ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് അരുൺ ജെയ്റ്റ്ലി
, ശനി, 6 ഒക്‌ടോബര്‍ 2018 (19:57 IST)
ഇന്ധന വില നിർണയിക്കാനുള്ള അധികാരം സർക്കാർ ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ധന വില നിർണയാധികാരം സർക്കാർ ഏറ്റെടുക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനു പിന്നാലെ ഓഹരി വിപണിയിൽ എണ്ണക്കമ്പനിയുടെ ഓഹരികൾക്ക് തകർച്ച നേറിട്ടതിനെ തുടർന്നാണ് അരുൺ ജെയ്റ്റ്ലി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശധീകരണം നൽകിയത്.
 
ഇന്ധന വിലവർധിനവിൽ രാജ്യത്തെമ്പാടും ഉയർന്നു വരുന്ന പ്രതിഷേധങ്ങൽ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 2.50 രൂപ ഇന്ധനവില കുറച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസംതന്നെ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുകയും ചെയ്തു.  
 
പെട്രോൾ വിലനിർണയം എണ്ണക്കമ്പനികളിൽ നിന്നും തിരിച്ചെടുക്കും എന്നത് എൻ ഡി എയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു, എന്നാൽ അധികാരത്തിൽ വന്നതിനു ശേഷം ഡീസൽ വിലനിർണയാധികാരംകൂടി എൻ ഡി എ സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ കടൽക്ഷോപത്തിൽ പരിക്കേറ്റ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു