Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെയ്‌റ്റ്‌ലി ഒരിക്കലും തീവ്ര നിലപാടുകൾ സ്വീകരിച്ചില്ല, ആ രാഷ്ട്രീയ പക്വതയിലെത്തിയതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്

ജെയ്‌റ്റ്‌ലി ഒരിക്കലും തീവ്ര നിലപാടുകൾ സ്വീകരിച്ചില്ല, ആ രാഷ്ട്രീയ പക്വതയിലെത്തിയതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്
, ശനി, 24 ഓഗസ്റ്റ് 2019 (16:40 IST)
ഒരിക്കൽ പോലും മത രഷ്ട്രീയപരമായ കാര്യങ്ങളിൽ ജെയ്‌റ്റ്‌ലി തീവ്ര നിലപാട് സ്വീകരിച്ചില്ല. പ്രത്യശാസ്ത്രങ്ങൾക്കുമപ്പുറമുള്ള സൗഹൃദങ്ങളിൽ വിശ്വസിച്ചിരുന്ന അളായിരുന്നു ജെയ്‌‌റ്റ്‌ലി എന്നതാണ് ഇതിന് പ്രധാന കാരണം. സംഘടനയിൽ ശക്തനായ നേതവായിരികുമ്പോൾ തന്നെ രാഷ്ട്രീയത്തിനപ്പുറത്ത് സൗഹൃദങ്ങൾ അദ്ദേഹം കത്തു സൂക്ഷിച്ചിരുന്നു.
 
ആർഎസ്എസുമായി അത്ര അഭിമുഖ്യം ഉണ്ടായിരുന്ന നേതാവായിരുന്നില്ല ജെയ്‌റ്റ്‌ലി. ഇത് അദ്ദേഹത്തിന്റെ രഷ്ട്രീയ ജീവിതത്തിൽനിന്നും വ്യക്തമാണ്. എന്നാൽ ആർഎസിഎസിന്റെ നിലപടുകളെ എതിർക്കാനോ വിമർശിക്കനോ അദ്ദേഹം തയ്യാറായിരുന്നുമില്ല. സംഘപരിവാറിന്റെ സാഹയാത്രികനായാണ് ജെയ്റ്റ്‌ലി ബിജെപി നേതൃ നിരയിൽ എത്തിയത് എങ്കിലും അഭിപ്രായങ്ങളിലും നിലപാടുകളിലും അദ്ദേഹം മിതത്വം പാലിച്ചു.
 
ഡൽഹി യൂണിവേഴ്സിറ്റിയില നിയമ പഠനകാലത്തെ വിദ്യാർത്ഥി രാഷ്ട്രീയവും. അടിയന്തരാവസ്ഥ കാലത്തെ 19 മാസത്തെ തിഹാർ ജയിൽ ജീവിതവുമാണ്  ജെയ്‌റ്റ്‌ലിയെ ഈ രാഷ്ട്രീയ പക്വതായിൽ എത്തിച്ചത്. രാജ്യ സഭയിൽ ബിജെപി നിരയിൽ വ്യത്യസ്ഥനായി തന്നെ നിന്നു ജെയ്‌റ്റ്ലി. രാഷ്ട്രീയ ഭേതന്യേ മറ്റു അംഗങ്ങളുടെ നിലപാടുളോട് പലപ്പോഴും അനുകൂല സമിപനം സ്വീകരിച്ചു. തീവ്ര നിലപാടുകളിൽനിന്നും എന്നും വിട്ടുനിന്നതാണ് ജെയ്‌റ്റ്ലിയെ ജനപ്രിയ രാഷ്ട്രീയ നേതാവാക്കി മാറ്റിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല: അരുൺ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് തോമസ് ഐസക്