കെജ്‌രിവാളിന്റെ പ്രസ്‌താവനയില്‍ ബിജെപിക്ക് ഞെട്ടല്‍ - വിവാഹം ആയുധമാക്കി ആം ആദ് മി
വിവാഹം വിവാദം കത്തിക്കുമോ ?; ബിജെപിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍
ബിജെപി എംപി മഹേഷ് ശർമയെ വിമർശിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ് മി നേതാവുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്.
വെറും രണ്ടര ലക്ഷം രൂപ മാത്രം ഉപയോഗിച്ച് കൊണ്ട് എംപിക്ക് മകളുടെ കല്യാണം നടത്താൻ എങ്ങനെ സാധിച്ചു. ചെക്ക് ഉപയോഗിച്ചാണോ അദ്ദേഹം ഇടപാടുകളെല്ലാം നടത്തിയത്. അതോ രണ്ടര ലക്ഷം ഉപയോഗിച്ച് കൊണ്ട് കല്യാണം നടത്തിയോ?, എംപിക്ക് എങ്ങനെയാണ് നോട്ടുകൾ മാറി കിട്ടിയതെന്നും കെജ്രിവാൾ ചോദിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട് അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കുകയാണ് വേണ്ടതെന്നും കൊൽക്കത്തയിൽ നോട്ട് നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ മമത വ്യക്തമാക്കി.