Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരാശയിലായ നരേന്ദ്ര മോദി എന്നെ കൊല്ലാന്‍ മടിക്കില്ല - വിവാദ വീഡിയോ സന്ദേശവുമായി കേജ്‌രിവാൾ

മോദി തലവനായിരിക്കുന്ന രാജ്യം എങ്ങനെയാണ് സുരക്ഷിതമാകുക

Arvind Kejriwal's message
ന്യൂഡൽഹി , ബുധന്‍, 27 ജൂലൈ 2016 (19:41 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വരും ദിവസങ്ങളിൽ ബിജെപിയും മോദി സർക്കാരും ചേർന്ന് തന്നെയും കൂടെയുള്ള എംഎൽഎമാരെയും കൊലപ്പെടുത്താൻ ഉത്തരവിട്ടേക്കാം. ഇച്ഛാഭംഗം സംഭവിച്ച മോദിക്ക് തന്നെ വധിക്കാൻ സാധിച്ചേക്കുമെന്നും ആം ആദ്മി പാർട്ടിയുടെ യൂ ട്യൂബ് ചാനലിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ കേജ്‌രിവാൾ വ്യക്തമാക്കി.  

മോദി തലവനായിരിക്കുന്ന രാജ്യം എങ്ങനെയാണ് സുരക്ഷിതമാകുക. ജയിലില്‍ പോകുകയെന്നത് ചെറിയ കാര്യമാണ്. ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം. അതിനു നിങ്ങൾ തയാറെടുക്കണം. ഭയമുള്ളവർ കുറച്ചുനാളത്തേക്ക് പാർട്ടിയിൽനിന്നു മാറിനിൽക്കൂ. അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടണമെന്നും കേജ്‌രിവാൾ പറഞ്ഞു.

ആം ആദ്മി എംഎൽഎമാർ നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർക്കെതിരെ കേസുകളുണ്ടാകുന്നിതിന്റെയും പശ്ചാത്തലത്തിലാണ് കേജ്‌രിവാൾ സാധാരണക്കാർക്കുള്ള സന്ദേശം എന്ന പേരിൽ വീഡിയോ പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം അധികാരത്തിലെത്തിയതിനുശേഷം 11 എഎപി എംഎൽഎമാരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാല്‍ തരംതാണ രാഷ്ട്രീയ ആരോപണങ്ങളാണ് കേജ്‌രിവാൾ ഉന്നയിക്കുന്നതെന്നു ബിജെപി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെ, വെടിയേറ്റു വീണ മാനിന്റെ കഴുത്തറത്തതും അദ്ദേഹമാണ്: താരത്തിനെതിരെ ‘കാണാതായ’ ഡ്രൈവർ രംഗത്ത്