മൂന്നാമതും കേജ്‌രിവാൾ സർക്കാർ അധികാരമേറ്റു; ഈശ്വര സ്മരണയിൽ സത്യപ്രതിജ്ഞ
						
		
						
				
രാംലീല മൈതാനത്ത് ലഫ്‌റ്റ്നന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
			
		          
	  
	
		
										
								
																	ഡൽഹിയിൽ മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അരവിന്ദ് കേജ്‌രിവാൾ അധികാരമേറ്റു. ഈശ്വരസ്‌മരണയിലാണ് കേജ്‌രിവാൾ ഡൽഹിയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്‌റ്റ്നന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു.  
 
 			
 
 			
			                     
							
							
			        							
								
																	
	 
	മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവര്‍. തുടര്‍ച്ചയായി മൂന്നാംതവണയാണ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
	 
	സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അമ്ബതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു. 'നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ' എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.