മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാവയവം കാണിച്ചു; യുവാവിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു യുവതി

തനിക്കെതിരെ നിന്ന യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

റെയ്‌നാ തോമസ്

വെള്ളി, 14 ഫെബ്രുവരി 2020 (08:34 IST)
ഡല്‍ഹി മെട്രോ ട്രെയിനിൽ വച്ച് യുവതിയ്ക്ക് നേരെ യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവം. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം വിശദീകരിച്ച്‌ യുവാവിന്റെ ഫോട്ടോ സഹിതം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 
 
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. തനിക്കെതിരെ നിന്ന യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏറെ നേരം അയാള്‍ തന്നെ തുറിച്ച്‌ നോക്കിയ ശേഷം കൈയിലെ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു.

തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്‌റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച്‌ പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ സിഐഎസ്‌എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണ: മരണ സംഖ്യ 1486; ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 116 പേർ