ഓഖി ഗുജറാത്ത് തീരത്തേക്ക്; മുന്‍കരുതലുമായി പ്രധാനമന്ത്രി
ഓഖി ഗുജറാത്ത് തീരത്തേക്ക് !
തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര വിട്ട് ഗുജറാത്തിലേക്ക് നീങ്ങി ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നയിപ്പു നൽകി.
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഗുജറാത്തിൽ ശക്തമായ കാറ്റിനേയും മഴയേയും തുടർന്ന് രാത്രി പുറത്ത് പോവരുതെന്നും വലിയ വീടുകളില്‍ താമസിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് കൂടി അഭയം നല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര പട്ടേല്‍ ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ നിലയുറപ്പിച്ചിട്ടുണ്ട്.