റെയില്‍വേ വികസനത്തില്‍ കേരളത്തിനായി 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്ത് അനുവദിച്ചിരുന്നതിലും എട്ട് ഇരട്ടിയിലധികമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പുതുതായി 32 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കും. 100 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഓടുന്ന 50 നമോ ഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവെച്ചിരുന്നത്.