Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

Veena George

അഭിറാം മനോഹർ

, ഞായര്‍, 2 ഫെബ്രുവരി 2025 (15:06 IST)
കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എയിംസ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യമേഖലയോട് വലിയ അവഗണനയാണ് ഇത്തവണത്തെ ബജറ്റിലും ഉണ്ടായതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
 
എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്. ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ അഭ്യര്‍ഥന നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം