ആസിഫയില്‍ നിന്നും ‘നിര്‍ഭയ’യിലേക്ക് എത്തിച്ചേരാനാകാത്ത ദൂരമോ?
ആസിഫ: നീതിക്കായി തെരുവിലിറങ്ങി ‘നിര്‍ഭയ’യുടെ മാതാപിതാക്കളും
Publish Date: Fri, 13 Apr 2018 (10:37 IST)
Updated Date: Fri, 13 Apr 2018 (10:38 IST)
കശ്മീരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ആസിഫയ്ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ച് നഗരത്തിലിറങ്ങിയവരുടെ കൂട്ടത്തില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും.
ഇന്നലെ അര്‍ധരാത്രി ബിജെപിയുടെ ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആസിഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.