ആസിഫയുടെ നീതിയ്ക്കായി രാജ്യം ഒന്നിച്ചപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു; ബിജെപിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗം വിളിച്ചു
ആസിഫയ്ക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി
കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരിയെ പൊലീസ് അടങ്ങുന്ന സംഘം ഏഴ് ദിവത്തോളം കൂട്ടബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.
ഇതേതുടര്‍ന്ന് ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പിഡിപി പ്രത്യേക യോഗം വിളിച്ചു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് യോഗം വളിച്ചിരിക്കുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.
ഇന്ന് യോഗം ചേരുന്ന അറിയിപ്പ് ലഭിച്ചുവെന്നും എന്നാല്‍ അജണ്ട എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പിഡിപി എംഎല്‍എമാര്‍ വ്യക്തമാക്കി. അതേസമയം, യോഗത്തിലേക്ക് ബിജെപിക്ക് ക്ഷണമില്ല. കത്തുവ ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചതിനെ തുടര്‍ന്നുള്ള സംസ്ഥാനത്തെ അന്തരീക്ഷവുംഘടകകക്ഷിയായ ബിജെപിയുടെ പങ്കുമാണ് ചര്‍ച്ചയാവുക എന്നാണ് സൂചന.
കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാവണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.