Webdunia - Bharat's app for daily news and videos

Install App

ആസിഫയുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ അടക്കാന്‍ പോലും ഹിന്ദുക്കള്‍ അനുവദിച്ചില്ല!

ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തത് കുടുംബത്തോടെ നാട്ടില്‍ നിന്നും ഓടിക്കാന്‍!

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (11:09 IST)
കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ബാനുവെന്ന എട്ടുവയസ്സുകാരിയുടെ നീതിക്കായി അലമുറയിടുമ്പോള്‍ അവളുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ ഇല്ല. മകളുടെ മരണത്തിന് കാരണമായത് ഹിന്ദു - മുസ്ലിം വേര്‍തിരിവ്. 
 
ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ള പ്രദേശത്ത് നാലു മുസ്ലിം കൂംടുംബമാണ് ഉള്ളത്. അതില്‍ ഒന്ന് ആസിഫയുടേതാണ്. മുസ്‌ളീങ്ങള്‍ക്ക് വില്‍പ്പന നടത്തിയ ഈ ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് മുതലാണ് ഇവിടെ പ്രശ്‌നം രൂക്ഷ സ്ഥിതിയിലായത്. 
 
ഹിന്ദുക്കള്‍ക്ക് ഭൂമി ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല. നാട്ടില്‍ നിന്നും മുസ്ലിം കുടുംബത്തെ മുഴുവന്‍ ഓടിക്കാന്‍ അവര്‍ ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലും ഇവിടെ അടക്കാന്‍ ഹിന്ദുക്കള്‍ അനുവദിച്ചില്ല. മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഗ്രാമീണര്‍ കുടുംബാംഗങ്ങളെ ആക്രമിച്ചു. 
 
കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ ആക്രമിച്ചെന്നും ഭൂമി മടക്കിക്കൊടുത്തില്ലെങ്കില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി കുട്ടിയുടെ അമ്മാവന്‍ മൊഹമ്മദ് ജാന്‍ പറഞ്ഞു.  
 
രസാനാ ഗ്രാമത്തിലെ ദേവസ്ഥാനത്ത് വെച്ചായിരുന്നു കുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം വനപ്രദേശത്ത്  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രധാനപ്രതിയും ആസൂത്രണം നടത്തിയതും സാഞ്ജിറാം എന്നയാളുടെ മകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments