Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ആസിഫ: വാ തുറക്കാതെ മോദി, പ്രതിഷേധം കത്തുന്നു

ആസിഫയുടെ കൊലപാതകം മോദി അറിഞ്ഞിട്ട് പോലുമില്ല

ആസിഫ
, വെള്ളി, 13 ഏപ്രില്‍ 2018 (11:53 IST)
കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയെന്ന എട്ടുവയസ്സുകാരിയെ അറിയാത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആകും. രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മോദി മാത്രം ഒന്നും മിണ്ടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 
ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. പിഡിപിയുമായി ചേര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ കശ്മീരിലെ ക്രൂരകൃത്യത്തെ അപലപിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  
 
പൈശാചികമായ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്നതിന് ഏങ്ങനെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. വിഷയത്തില്‍ മോദി മനസ്സ് തുറക്കണമെന്നും നിലപാട് അറിയിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയുടെ രക്ഷകനാകാന്‍ മമ്മൂട്ടിയുടെ പരോള്‍!