ജമ്മുകശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസിന് മുന്നേറ്റം. കശ്മീരില്‍ ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിലെ ആദ്യഘട്ട സൂചനകള്‍ വരുമ്പോള്‍ ആകെയുള്ള 90 സീറ്റുകളില്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 12 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ബിജെപി സഖ്യകക്ഷിയായ ജെജെപിക്ക് ഒരു സീറ്റിലും ലീഡില്ല. അതേസമയം ജമ്മുകശ്മീരില്‍ 43 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപിക്ക് 32 സീറ്റുകളില്‍ ലീഡ് ഉണ്ട്. 2 സീറ്റുകളില്‍ പിഡിപിയും ലീഡ് ചെയ്യുന്നു. ആദ്യഫല സൂചനകള്‍ അനുകൂലമായതിനെ തുടര്‍ന്ന് ആദ്യമണിക്കൂറില്‍ തന്നെ ഹരിയാനയില്‍ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കര്‍ഷകരോഷമാണ് ബിജെപിക്ക് ഹരിയാനയില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.