Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

Atishi Marlena

സിആര്‍ രവിചന്ദ്രന്‍

, ശനി, 21 സെപ്‌റ്റംബര്‍ 2024 (16:10 IST)
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും. കൂടാതെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരയ്ക്ക് ഡല്‍ഹി രാജ് നിവാസിലാണ് അതിഷിയുടെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും. കൂടാതെ ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹി നിയമസഭാ സമ്മേളനം ചേരാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
 
മദ്യനയ അഴിമതി കേസില്‍ ജയില്‍മോചിതനായതിന് പിന്നാലെ ആയിരുന്നു നടപടി. അതിഷി ദല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ്. മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയും ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍