Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

എടിഎമ്മിൽ നിന്നും 500 വലിച്ചാൽ കിടുന്നത് 2500, പണമെടുക്കാൻ കൂട്ടയിടി

എടിഎം
, വ്യാഴം, 16 ജൂണ്‍ 2022 (14:58 IST)
എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചവർക്ക് കിടിയത് 2500 രൂപ. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് ഖപർഖേണ്ഡയിലാണ് സംഭവം. സ്വകാര്യബാങ്കിലെ എടിഎമ്മിൽ നിന്നാണ് സാങ്കേതികതകരാർ മൂലം അധികതുക ലഭിച്ചത്.
 
500 രൂപ പിൻവലിക്കാൻ എടിഎമ്മിലെത്തിയ വ്യക്തിക്ക് 2500 രൂപ കിടിയപ്പോൾ ഒരിക്കൽ കൂടി 500 രൂപ പിൻവലിക്കുകയായിരുന്നു. അടുത്ത തവണയും ഇയാൾക്ക് 2500 രൂപ തന്നെ കിട്ടി. ഈ വാർത്ത പുറത്തായതോടെ എടിഎമ്മിന് മുന്നിൽ വലിയ ക്യൂ തന്നെ രൂപപ്പെട്ടു. ബഹളം കണ്ടതോടെ ഒരാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 
തുടർന്ന് ബാങ്ക് അധികൃതർ വന്ന് പരിശോധിച്ചപ്പോഴാണ് പിഴവ് മനസിലായത്. എടിഎമ്മിൽ 100 രൂപ വെയ്ക്കുന്ന ട്രേയിൽ 500ൻ്റെ നോട്ടുകൾ വെച്ചതാണ് പ്രശ്നത്തിന് കാരണം. സംഭവത്തിൽ ബാങ്ക് കേസെടുത്തിട്ടില്ല. എന്നാൽ പോയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആലോചനയിലാണ് ബാങ്ക് അധികൃതർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വ്യാപകമായ പ്രതിഷേധം, റെയിൽ,റോഡ് ഗതാഗതം തടഞ്ഞു