മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി
മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി
മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സർക്കാരിനോടു കോടതി ചോദിച്ചു.
കള്ളുഷാപ്പുകൾ തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നിയമം ഭേദഗതി ചെയ്യുകയാണെങ്കിൽ നിരോധന ഉത്തരവിൽ ഇളവ് ലഭിക്കും. എന്നാൽ കള്ള് ഷാപ്പുകൾ മാറ്റാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.