അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന്റെ മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. രാവിലെ പതിനൊന്നരയ്‌ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണി വരെ നീണ്ട് നിൽക്കും.പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക.
ഭൂമി പൂജയ്‌ക്കായി ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും എത്തിച്ചിട്ടുണ്ട്.പ്രധാനമന്ത്രി അടക്കം അഞ്ച് പേരായിരിക്കും വേദിയിലുണ്ടാവുക.പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.