Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി

ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (13:01 IST)
രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.
 
ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമാനെന്നും എല്ലാവർക്കും ഒപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും,കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും  രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു. പള്ളി തകർത്തുകൊണ്ടുള്ള ക്ഷേത്രനിർമാണത്തെ അംഗീകരിക്കുന്നില്ലെന്നും ക്ഷേത്രനിർമാണത്തെ അനുകൂലിക്കുന്നില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കൊവിഡ്