പ്രാണപ്രതിഷ്ടാ ചടങ്ങിന് പിന്നാലെ അയോഗ്യ രാമക്ഷേത്രത്തില്‍ വന്‍ ഭക്തജനപ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്ര നഗരിയിലെത്തിയത്. രാവിലെ 7 മുതല്‍ 11:30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 7 വരെയുമാണ് ദര്‍ശന സമയം.വിശേഷ ദിവസങ്ങളില്‍ 16 മണിക്കൂര്‍ നേരം വരെയും ക്ഷേത്രം തുറന്നിരിക്കും.
പ്രാണപ്രതിഷ്ടയെ തുടര്‍ന്ന് പഴുതടച്ച സുരക്ഷാക്രമീകരനങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. അതേസമയം പരമാവധി പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കാനായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയിട്ടുള്ളത്. കടുത്ത ശൈത്യത്തില്‍ ഉത്തരേന്ത്യയാകെ വലയുമ്പോഴാണ് അതിനെയൊന്നും വകവെയ്ക്കാതെ ആയിരങ്ങള്‍ പുലര്‍ച്ചെ ആറിന് മുന്‍പ് തന്നെ ക്ഷേത്രപരിസരത്ത് എത്തിയത്. രാവിലെ 6 മണി മുതല്‍ ഘട്ടം ഘട്ടമായാണ് പ്രവേശനം അനുവദിച്ചത്. പല ഘട്ടമായുള്ള സുരക്ഷാപരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ഭക്തരെ കടത്തിവിടുന്നുള്ളു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30നായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ട