Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? ആയുഷ്മാന്‍ ഭാരത് സൗജന്യ പരിരക്ഷ ഇന്നുമുതല്‍, അറിയേണ്ടതെല്ലാം

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (09:44 IST)
Ayushman Bharat Health Card

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കു കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്നുമുതല്‍ പ്രാബല്യത്തില്‍. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ചികിത്സാ ചെലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയാണ് സൗജന്യ പരിരക്ഷ. 
 
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. സിജിഎച്ച്എസ്, ഇസിഎച്ച്എസ്, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് എന്നീ പദ്ധതികളെ അംഗങ്ങള്‍ക്ക് അതത് പദ്ധതികളില്‍ തുടരുകയോ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരുകയോ ചെയ്യാം. 
 
രജിസ്‌ട്രേഷനു വേണ്ടി ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ http://beneficiary.nha.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ അംഗമാകാം. സ്വകാര്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളെ അംഗങ്ങള്‍ക്കും ഇതില്‍ ചേരാം. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. 
 
നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്‍മാര്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക പങ്കുവെയ്ക്കും. നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments