Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യത്തെ ദീപാവലി ആഘോഷിക്കാന്‍ രാമക്ഷേത്രം; 28ലക്ഷം ദീപങ്ങള്‍ തെളിയിക്കും

ആദ്യത്തെ ദീപാവലി ആഘോഷിക്കാന്‍ രാമക്ഷേത്രം; 28ലക്ഷം ദീപങ്ങള്‍ തെളിയിക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (12:49 IST)
ആദ്യത്തെ ദീപാവലി ആഘോഷിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രം ഒരുങ്ങുന്നു. ഈ ദീപാവലിക്ക് സരയൂ നദിയുടെ തീരത്ത് 28 ലക്ഷം വിളക്കുകള്‍ തെളിയിച്ച് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
 
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ മലിനതയില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രത്യേക മെഴുക് വിളക്കുകള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ പ്രത്യേകം പുഷ്പങ്ങള്‍ കൊണ്ട് രാമക്ഷേത്ര സമുച്ചയം അലങ്കരിക്കും. ഇതിനായി ഉദ്ദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഈ ദീപാവലിക്ക് അയോധ്യയെ വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല ശുചിത്വത്തിന്റെയും പാരിസ്ഥിതിക ബോധത്തിന്റെയും പ്രതീകമാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനം: വിജയ് ബിജെപിയുടെ സി ടീമെന്ന് ഡിഎംകെ