Webdunia - Bharat's app for daily news and videos

Install App

ഡിഎംകെയിൽ കലാപക്കൊടി; പാര്‍ട്ടിയെ നയിക്കാന്‍ സ്‌റ്റാലിനേക്കാള്‍ യോഗ്യൻ താനെന്ന് അഴഗിരി

ഡിഎംകെയിൽ കലാപക്കൊടി; പാര്‍ട്ടിയെ നയിക്കാന്‍ സ്‌റ്റാലിനേക്കാള്‍ യോഗ്യൻ താനെന്ന് അഴഗിരി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (13:52 IST)
എം കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ അധികാരത്തര്‍ക്കം തലപൊക്കുന്നു. ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എംകെ സ്‌റ്റാലിനേക്കാള്‍ യോഗ്യൻ താനാണെന്ന് അഴഗിരി പരസ്യപ്രസ്‌താവന നടത്തിയതോടെയാണ് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തിനായി കലാപമുണ്ടാകുമെന്ന് വ്യക്തമായത്.

“ യഥാർഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌റ്റാലിനേക്കാള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഞാനാണ്  യോഗ്യൻ. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നൽകും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്“ - എന്നാണ് അഴിഗിരി പറഞ്ഞത്.

താനിപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലാത്തതിനാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാം. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഡി എം കെയുടെ വര്‍ക്കിംഗ് പ്രസിഡന്റായിട്ട് കൂടി സ്‌റ്റാലിന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നില്ലെന്നും അഴിഗിരി വ്യക്തമാക്കി.

മറീന ബീച്ചില്‍ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അഴഗിരി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കരുണാനിധിയുടെ മരണത്തോടെ സ്‌റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അഴിഗിരിയുടെ പ്രസ്‌താവന പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SBI Account: നിങ്ങള്‍ക്ക് എസ്.ബി.ഐ അക്കൗണ്ട് ഉണ്ടോ? ഇങ്ങനെയൊരു മേസേജ് വന്നാല്‍ സൂക്ഷിക്കുക

വെന്തുരുകി കേരളം; ചൂട് തുടരും, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി റദ്ദാക്കിയത് പിന്‍വലിച്ചു

ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു

ലവ് ഇൻ സിംഗപ്പൂരിലെ മമ്മൂട്ടിയുടെ നായിക നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർഥി

അടുത്ത ലേഖനം
Show comments