Webdunia - Bharat's app for daily news and videos

Install App

ഗൂഡാലോചനയ്‌ക്ക് തെളിവില്ല: ബാബറി മസ്‌ജിദ് തകർത്ത കേസിൽ അദ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:52 IST)
ബാബറി മസ്‌ജിദ് പൊളിച്ച കെസിൽ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉ‌ൾപ്പടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടത്.
 
മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളി തകർക്കപ്പെട്ടത്. അല്ലാതെ അസൂത്രിതമായിരുന്നില്ല. 
 
48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്.  . അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ ആറ് പ്രതികൾ അനാരോഗ്യം ചൂണ്ടികാണിച്ച് കോടതിയിൽ ഹാജരായിരുന്നില്ല. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ അജ്ഞാതരായ കർസേവകർക്കെതിരെ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമാണ് വിചാരണ നടന്നിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

വെടിനിര്‍ത്തല്‍ ധാരണ: അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments