Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുഡോയിൽ തട്ടിപ്പിലൂടെ അച്ഛൻ പരാജയപ്പെടുത്തി: വിശ്വാസവഞ്ചന ആരോപിച്ച് പരാതിയുമായി 24 കാരി കോടതിയിൽ !

വാർത്തകൾ
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (14:28 IST)
ഭോപ്പാല്‍: ലൂഡോ കളിക്കുന്നതിനിടെ അച്ഛന്‍ തട്ടിപ്പിലൂടെ തന്നെ പരാജയപ്പെടുത്തി എന്നും ഇത് അംഗീകരിയ്ക്കാനാകില്ല എന്നും കാട്ടി കുടുംബ കോടതിയെ സമീപിച്ച് 24 കാരി. ഭോപ്പാലിലാണ് വിചിത്രമായ സംഭവം ഉണ്ടായത്. പിതാവിനൊടുള്ള എല്ലാ ബഹുമാനവും അവസാനിച്ചു എന്നും, ബന്ധം അവസാനിപ്പിയ്ക്കണം എന്നും കാട്ടിയാണ് യുവതി പരാതി നൽകിയത് എന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. 
 
പിതാവിനെതിരെ പരാതിയുമായി 24കാരി കുടുംബ കോടതി കൗൺസിലറായ സരിതയെ സമീപിയ്ക്കുകയായിരുന്നു. 'അച്ഛനും സഹോദരങ്ങൾക്കുംമൊപ്പം ലൂഡോ കളിക്കുന്നതിനിടെ തന്റെ ഒരു ടോക്കണ്‍ തട്ടിപ്പിലൂടെ അച്ഛന്‍ വെട്ടി. തന്റെ സന്തോഷം കാണുന്നതിനായി കളി അദ്ദേഹം തോറ്റുതരുമെന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയുണ്ടായില്ല. അച്ഛനെ ഏറെ വിശ്വസമുണ്ടയിരുന്നു. അദ്ദേഹം ഗെയിമിൽ തട്ടിപ്പ് നടത്തുമെന്ന് ഒരിയ്ക്കലും കരുതിയിരുന്നില്ല' എന്നായിരുന്നു 24 കാരിയുടെ പരാതി.
 
കളിയിൽ പിതാവ് പരാജയപ്പെടുത്തിയതിൽ യുവതി പൂർണമായും തകർന്നിരുന്നു എന്നും. രണ്ട് കൗൺസലിങ്ങിന് ശേഷം ഇപ്പോൾ യുവതിയെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനായിട്ടുണ്ട് എന്നും കുടുംബ കോടതി കൗൺസിലർ സരിത വ്യക്തമാക്കി. അതിനിടെ സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞുകഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗററ്റിന്റെ ചില്ലറ വിൽപ്പന നിരോധിച്ച് മഹാരാഷ്ട്ര; രാജ്യത്ത് ആദ്യം