Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു, 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു, 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
, ശനി, 17 സെപ്‌റ്റംബര്‍ 2022 (13:45 IST)
ചിക്കമംഗളൂരുവിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു സ്വദേശികളായ ഗുരു,പ്രസാദ്,പാർഥിഭൻ,ശ്യാം എന്നിവരാണ് അറസ്റ്റിലായത്.
 
ലവ് ജിഹാദ് ആരോപിച്ചാണ് ഇവർ വിവാഹം തടഞ്ഞത്. സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും യുവതിയെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിൽ യുവാവ് ഇവർക്കെതിരെ പരാതി നൽകിയതോടെയാണ് പോലീസ് കേസെടുത്തത്.
 
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 13 മരണം; പത്തുപേരെ കാണാനില്ല