Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കുകൾ മൂലം ഓണററി ഡീലിറ്റ് ബിരുദം ഏറ്റുവാങ്ങാൻ എത്താനകില്ല എന്ന് ബച്ചൻ; എങ്കിൽ ബിരുദം തരാനാകില്ലെന്ന്‌ ബംഗാൾ ഗവർണ്ണർ, താരത്തിന്റെ പേര് സർവ്വകലാശാലയുടെ ലിസ്റ്റിൽ നിന്നും വെട്ടി

തിരക്കുകൾ മൂലം ഓണററി ഡീലിറ്റ് ബിരുദം ഏറ്റുവാങ്ങാൻ എത്താനകില്ല എന്ന് ബച്ചൻ; എങ്കിൽ ബിരുദം തരാനാകില്ലെന്ന്‌ ബംഗാൾ ഗവർണ്ണർ, താരത്തിന്റെ പേര് സർവ്വകലാശാലയുടെ ലിസ്റ്റിൽ നിന്നും വെട്ടി
, ഞായര്‍, 29 ഏപ്രില്‍ 2018 (16:41 IST)
രബീന്ദ്ര ഭാരതി സര്‍വകലാശാല അമിതാഭ് ബച്ചന് ഇത്തവണ ഓണററി ഡീലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരക്കുമൂലം ഡീലിറ്റ് ബിരുദം നേരിട്ട് വാങ്ങാനായി എത്താൻ സാധിക്കില്ല എന്നറിയിച്ച അമിതാഭ് ബച്ചന് ബിരുദം നൽകേണ്ടതില്ലെന്ന്‌ ബംഗാൾ ഗവർണ്ണർ. ഇതിനെ തുടർന്ന് സർവ്വകലാശാല ഡീലിറ്റ് ബിരുദം നൽകുന്നവരുടെ പട്ടികയിൽ നിന്നും താരത്തിന്റെ പേരു വെട്ടി. 
 
ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ നിർദേശമുള്ളതിനാലാണ്  അമിതാഭ് ബച്ചന് ബിരുദം നൽകേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത് എന്ന്‌ 
രബീന്ദ്ര ഭാരതി സര്‍വകലാശാല വൈസ് ചാൻസിലർ സബ്യസാചി ബസു റേ ചൗധരി വ്യക്തമാക്കി. 
 
നേരിട്ടു വങ്ങാൻ എത്താത്ത ആർക്കും ബിരുദം നൽകേണ്ടതില്ല എന്നാണ് ബംഗാൾ ഗവർണ്ണറുടെ നിർദേശം. നേരത്തെ നിശ്ചയിച്ച സിനിമ ചിത്രീകരണങ്ങൾ ഉള്ളതിനാൽ മെയ് എട്ടിനു നടക്കുന്ന പരിപടിയിൽ പങ്കെടുക്കാനാവില്ലാ എന്ന് ബച്ചൻ അറിയിച്ചതിനെ തുടർന്ന് താരത്തിന് ബിരുദം നൽകേണ്ടതില്ല എന്ന് ഗവർണ്ണർ തീരുമാനമെടുക്കുകയയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം തവണയും സിപിഐയുടെ അമരത്ത് എസ് സുധാകര്‍ റെഡ്ഡി; കേന്ദ്ര സെക്രട്ടേറിയേറ്റില്‍ ഇടം‌പിടിച്ച് കാനം രാജേന്ദ്രനും ബിനോയ് വിശ്വവും