‘വീട്ടിൽ കക്കൂസ് ഇല്ലാത്തവർക്ക് ഇനി അരിയുമില്ല’ - വിചിത്ര സര്‍ക്കുലര്‍ ഇറക്കി ബിജെപി നേതാവ്
വെളിയിട വിസര്‍ജനം നടത്തുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാൽ അരി കിട്ടും!
വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ അരി ലഭിക്കില്ല. പുതുച്ചേരിയിലാണ് വിചിത്ര സർക്കുലർ ഇറങ്ങിയിരിക്കുന്നത്. ബിജെപി നേതാവും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ കിരണ്‍ബേദിയാണ് ഇത്തരം സർക്കുലർ ഇറക്കിയത്.
തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നില്ലെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നുമുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇനി സൗജന്യ അരിവിതരണം ഇല്ലെന്നാണ് കിരണ്‍ ബേദി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
സൗജന്യ അരി വേണമെന്നുള്ളവര്‍ എംഎല്‍എയും സിവില്‍ സപ്ലൈസ് കമ്മീഷണറും സംയുക്തമായി നല്‍കുന്ന ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. സൗജന്യ അരി വേണമെങ്കില്‍ ഗ്രാമങ്ങളെല്ലാം നാല് ആഴ്ചയ്ക്കകം ശുചിയാക്കണമെന്നും നിര്‍ദേശമുണ്ട്.