ബെംഗളൂരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി എസ്പി വി ലക്ഷ്മി തൂങ്ങിമരിച്ച നിലയില്‍. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസറാണ് ലക്ഷ്മി. 2017ലായിരുന്നു ഇവര്‍ സര്‍വീസില്‍ കയറിയത്. 31 വയസായിരുന്നു.
അതേസമയം ലക്ഷ്മിയെ കൊലപ്പെടുത്തിയതാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.