Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേപ്പര്‍ ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് പണം വാങ്ങി; ബാറ്റയ്‌ക്ക് 9000 രൂപ പിഴ

പേപ്പര്‍ ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് പണം വാങ്ങി; ബാറ്റയ്‌ക്ക് 9000 രൂപ പിഴ
ചണ്ഡിഗഢ് , തിങ്കള്‍, 15 ഏപ്രില്‍ 2019 (12:54 IST)
പേപ്പര്‍ ക്യാരി ബാഗിന് ഉപഭോക്താവില്‍നിന്ന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഷോറൂമിന് 9000 രൂപ പിഴ.
പ്രമുഖ ബ്രാന്‍‌ഡായ ബാറ്റയ്‌ക്കാണ് കണ്‍സ്യൂമര്‍ ഫോറം കസ്‌റ്റമറുടെ പരാതിയെത്തുടര്‍ന്ന് പിഴയിട്ടത്. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരിയാണ് പരാതിക്കാരന്‍.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ദിനേഷ് സെക്ടര്‍ 22ഡിയിലെ ഷോറൂമില്‍ നിന്ന് ഷൂ വാങ്ങിയത്. 399 രൂപയ്‌ക്കാണ് ഷൂ വാങ്ങിയത്. എന്നാല്‍ 402 രൂപയാണ് ഇയാള്‍ക്ക് ബില്‍ തുകയായി നല്‍കേണ്ടി വന്നത്. പേപ്പര്‍ ബാഗിനായി ബാറ്റ മൂന്നു രൂപ അധിമായി ഈടാക്കുകയായിരുന്നു.

ബാറ്റ് എന്ന് പ്രിന്റ് ചെയ്‌ത പേപ്പര്‍ ബാഗിനാണ് മൂന്നു രൂപ 402 ഈടാക്കിയത്. പരസ്യമുള്ള പേപ്പര്‍ ബാഗിന് പണം ഈടാക്കരുതെന്ന നിയമം നിലനില്‍ക്കവേയാണ് ബാറ്റ ഉപഭോക്താവില്‍ നിന്ന് കൂടുതല്‍ തുക വാങ്ങിയത്.
ഇതേത്തുടര്‍ന്നാണ് ദിനേഷ് ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയത്.

പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ ഫോറം ബാറ്റയ്‌ക്ക് 9000 രൂപ കണ്‍സ്യൂമര്‍ഫോറം പിഴയിടുകയായിരുന്നു. ഇതോടൊപ്പം പേപ്പര്‍ ബാഗുകള്‍ ഫ്രീയായി നല്‍കാനും ഫോറം ബാറ്റയോട് നിര്‍ദ്ദേശിച്ചു.

അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനും 1000 രൂപ പിഴ നല്‍കാനും ഫോറം ഉത്തരവിട്ടു. കസ്റ്റമര്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ക്ക് 3000 രൂപ അധികം നല്‍കണം. ഇത് കൂടാതെ 5000 രൂപ കോടതിചിലവ് കെട്ടാനും ഉത്തരവുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചാവ് കടത്താന്‍ ലിഫ്റ്റ് ചോദിച്ചത് എക്‍സൈസിനോട്; പണിയായത് രൂക്ഷഗന്ധം - യുവാവ് അറസ്‌റ്റില്‍