Webdunia - Bharat's app for daily news and videos

Install App

ഫേക്ക് ന്യൂസുകൾക്ക് ഇടമില്ല, തിരഞ്ഞെടുപ്പിന്റെ കൃത്യമായ വാർത്തകളും വിശകലനങ്ങളുമായി ബി ബി സിയുടെ റിയാലിറ്റി ചെക്ക്

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (18:06 IST)
ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം നൂലിഴ കിറി പരിശോധിക്കുന്ന പുത്തൻ വിശകലനവുമായി ബി ബിയുടെ റിയാലിറ്റി ചെക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വാർത്തകളും, വിശകലനങ്ങളും, ചർച്ചകളും ഉൾക്കൊള്ളുന്നതായിരിക്കും ബി ബി സിയുടെ റിയാലിറ്റി ചെക്ക്. 
 
തിങ്കളാഴ്ച മുതൽ റിയാലിറ്റി ചെക്കിന്റെ ഭാഗമായി ആറ്‌ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും പ്രത്യേക റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി തെളിവുകളുടെയും വിവരങ്ങളുടെയും വിശകലനവും ഉൾപ്പെടുത്തിയിട്ടുള്ളതായിരിക്കും റിയാലിറ്റി ചെക്ക്. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറങ്ങുന്ന തെറ്റായ വാർത്തകളെയും പ്രചരണങ്ങളെയും തുറന്നുകാട്ടുന്നതായിരിക്കും ഈ പരിപാടി. 
 
റിയാലിറ്റി ചെക്ക് തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയ്ക്കായി നൽകുന്ന പ്രത്യേക സമ്മാനമാണ് എന്ന് കഴിഞ്ഞ സെപ്തംബറിൽ ബി ബി സി വേൾഡ് സർവീസ് ഗ്രൂപ്പ് ഡയറക്ടർ ജെമി ആഗ്നസ് വ്യക്തമാക്കിയിരുന്നു. 
 
ബിയോണ്ട് ദ് ഫേക്ക് ന്യൂസ് എന്ന പരിപാടിക്ക് ശേഷമാണ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഇത്തരമൊരു പരിപാടിക്ക് ബി ബി സി തുടക്കം കുറിക്കുന്നത്. തെറ്റായ വാർത്തകളേയും പ്രചരണങ്ങളും എങ്ങനെ തിരിച്ചറിയാം എന്ന് ബോധവത്കരണം നൽകുന്നതായിരുന്നു ബിയോണ്ട് ദ് ഫേക്ക് ന്യൂസ് എന്ന  പരിപാടി. 
 
റിയാലിറ്റി ചെക്ക് രാജ്യത്ത് ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴി ഒരുക്കുമെന്നും, തിരഞ്ഞെടുപ്പ് സമയത്ത് സത്യസന്ധവും വസ്തുനിഷ്‌ഠവുമായ വിവരങ്ങൾ ലഭിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഈ പരിപാടി എന്നും ബി ബി സി ഇന്ത്യൻ ഭാഷകളുടെ മേധാവി രൂപ ജാഹ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments