Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശുമങ്ങയിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനൊരുങ്ങി കശുവണ്ടി വികസന കോർപ്പറേഷൻ !

കശുമങ്ങയിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനൊരുങ്ങി കശുവണ്ടി വികസന കോർപ്പറേഷൻ !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (15:48 IST)
കശുമാങ്ങയിൽനിന്നും ഫെനി ഉത്പാദിപ്പിക്കാൻ സർക്കാരിനോട് അനുമതി തേടി കശുവണ്ടി വികസന കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് കോർപ്പറേഷൻ അപേക്ഷ സമർപ്പിച്ചു. സർക്കാരിൽ നിന്നും അനുമതിൽ ലഭിച്ചാലുടൻ മദ്യ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കും.
 
നിലവിൽ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കശുവണ്ടി വികസന കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പുമായി ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണ്. ഇതോടെ വെറുതെ നഷ്ടമാകുന്ന കശുമാങ്ങയെ മൂല്യ വർധിത ഉത്പന്നമാക്കി മാറ്റാൻ സാധിക്കും. 
 
നഷ്ടത്തിൽ കിടക്കുന്ന കശുവണ്ടി വ്യവസായത്തെ ലാഭത്തിലെത്തിക്കാ‍ൻ കശുമാങ്ങയിൽനിന്നും മദ്യം ഉത്പാദിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് കശുവണ്ടി വികസന കോർപ്പറേഷൻ കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് കശുവണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള 30 ഫാക്ടറികളിലായി ഫെനി ഉത്പദനവും ആരംഭിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ച് ക്രൂരതകാട്ടി അജ്ഞാതൻ