Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭഗത് സിംഗ് നാടക പരിശീലനത്തിനിടെ കഴുത്തില്‍ കുരുക്ക് മുറുകി ബാലന്‍ മരിച്ചു

ഭഗത് സിംഗ് നാടക പരിശീലനത്തിനിടെ കഴുത്തില്‍ കുരുക്ക് മുറുകി ബാലന്‍ മരിച്ചു

എ കെ ജെ അയ്യര്‍

, ശനി, 31 ജൂലൈ 2021 (12:40 IST)
ലഖ്നൗ: സ്വാതന്ത്ര സമര സേനാനി ഭഗത് സിംഗിന്റെ കഥ അവതരിപ്പിക്കുന്ന നാടകത്തിന്റെ റിഹേഴ്സലില്‍ പത്ത് വയസുള്ള ബാലന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. ഉത്തരപ്രദേശിലെ ബാഡൂണിലെ ബാബേല്‍ ഗ്രാമത്തിലെ ശിവം എന്ന ബാലനാണ് മരിച്ചത്.
 
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനു അവതരിപ്പിക്കാനിരുന്ന നാടകത്തില്‍ ഭഗത് സിംഗിന്റെ വേഷം അവതരിപ്പിക്കാന്‍ ആയിരുന്നു ശിവം പരിശീലനം നടത്തിയത്. സംഭവസമയത്ത് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഭഗത് സിംഗിനെ തൂക്കിലേറ്റുന്ന രംഗം അവതരിപ്പിക്കാന്‍ സ്റ്റൂളില്‍ കയറി ശിവം കഴുത്തില്‍ കുരുക്കിട്ടു. എന്നാല്‍ സ്റ്റൂള്‍ തെന്നിമാറുകയും കഴുത്തില്‍ കുരുക്ക് മുറുകുകയും ജീവന്‍ വെടിയുകയും ചെയ്തു.
 
അപകടം കണ്ട കൂട്ടുകാര്‍ ഭയന്ന് ഒന്നും ചെയ്യാനാകാതെ നിന്നു. എന്നാല്‍ കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍ക്കാര്‍ എത്തിയെങ്കിലും പോലീസില്‍ വിവരം അറിയിച്ചില്ല. ബന്ധുക്കള്‍ രഹസ്യമായി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികാരികളുടെ പ്രതികരണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു; ജനുവരിക്കുശേഷം വധിച്ചത് 87ലധികം ഭീകരരെ