Webdunia - Bharat's app for daily news and videos

Install App

വായയും ചെവിയുമില്ലാതെ മാസം തികയാതെ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നവർ, ഇളയരാജയ്ക്ക് പിന്നാലെ മോദി സ്തുതിയുമായി ഭാഗ്യരാജ്

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (17:44 IST)
സംഗീതജ്ഞൻ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടന ശിൽപിയായ അംബേദ്‌ക്കറുമായി താരതമ്യപ്പെടുത്തിയത് വലിയ വിവാദങ്ങളാണ് തമിഴ്‌നാട്ടിൽ ഉണ്ടാക്കിയത്. ഇതിന് പിന്നാലെ തന്നെ മോദിയെ പ്രശംസയുമായി ർഅംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമയ ഭാഗ്യരാജ്.
 
വായും ചെവിയും വളർച്ചയെത്താതെ മൂന്നാം മാസത്തിൽ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നവരെന്നാണ് ഭാഗ്യരാജ് പറയുന്നത്. മറ്റുള്ളവർ പറയുന്നത് കേൾക്കാനോ പറയാനോ അവർക്കാവില്ല, അതോർത്ത് ആശങ്കപ്പെടേണ്ടതില്ല. മൂന്നാം മാസത്തിൽ മാസം തികയാതെ ജനിച്ചവരായി മോദി വിമർശകരെ കണ്ടാൽ മതി. ഭാഗ്യരാജ് പറഞ്ഞു.
 
നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന പുസ്‌തക പ്രകശനചടങ്ങിലായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം. അതേസമയം പരാമർശം വിവാദമായതോടെ ഭാഗ്യരാജ് ‌ക്ഷമാപണമായി രംഗത്തെത്തി. ഭിന്നശേഷിക്കാർക്കെതിരെ മോശം പരാമർശമല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതായും ഭാഗ്യരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments