വ്യത്യസ്‌ത സംസ്ഥാനക്കാർ പരസ്‌പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകൾക്ക് പകരമയല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദി ഉപയോഗിക്കണം. അമിത് ഷാ പറഞ്ഞു.പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
സർക്കാർ ഔദ്യോഗിക ഭാഷ ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഹിന്ദി ഔദ്യോഗിക ഭാഷയാക്കേണ്ടത് ആവശ്യമാണ്. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകള്‍ ഇപ്പോള്‍ തന്നെ ഹിന്ദി ഭാഷയിലാണ് തയ്യാറാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.