Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കില്ലെന്ന് നടി; ഹോട്ടല്‍ മുറി ചവിട്ടി പൊളിച്ച യുവാവ് വെടിയുതിര്‍ത്തു - എസ്‌പി ഉള്‍പ്പെടെ രണ്ടു പേര്‍ ആശുപത്രിയില്‍

Webdunia
തിങ്കള്‍, 27 മെയ് 2019 (14:04 IST)
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് നടിയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍.  ഭോജ്പൂരി നടി റിതു സിംഗിനെ ആക്രമിച്ച പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ സോമബാന്ദ്ര ജില്ലയിലെ റോബേർട്സ്​ഗഞ്ജിലെ ഒരു ഹോട്ടലില്‍ ശനിയാഴ്‌ചയാണ് സംഭവമുണ്ടായത്. മാസങ്ങളായി റിതുവിനെ പിന്തുടരുന്ന പങ്കജ് ഹോട്ടലില്‍ എത്തി നടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തന്നെ വിവാഹം ചെയ്യണമെന്നും അതുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍, മുറിയിലേക്ക് പങ്കജിനെ കടത്തി വിടരുതെന്ന് റിതു അറിയിച്ചു.

ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത പങ്കജ് റിതുവിന്റെ മുറിക്കരുകില്‍ എത്തുകയും വാതി ചവിട്ടി പൊളിച്ചു. ഷൂട്ടിങ്ങിനായി എത്തിയ അണിയറ പ്രവർത്തകർ ശബദം കേട്ട് അടുത്ത മുറിയില്‍ നിന്നും എത്തി പങ്കജിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാൾക്കാണ് വെടിവയ്‌പില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു.

പങ്കജിന്റെ പക്കൽ നിന്ന് റിതുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ എസ്‌പി പാട്ടിലിന് നേരെയും പങ്കജ് വെടിയുതിർത്തു. നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റിതുവിനെ പൊലീസ് രക്ഷപ്പെടുത്തുകയും പങ്കജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരുക്കേറ്റ അശോകിനെയും എസ്‌പിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments