Select Your Language

Notifications

webdunia
webdunia
webdunia
webdunia

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

ബോര്‍ഡിങ് ലഭിക്കില്ലെന്നു ഉറപ്പായതോടെ ഭൂമി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു

Bhoomi Chauhan, Air India Plane Crash, Bhoomi Chauhan Air India, എയര്‍ ഇന്ത്യ, അഹമ്മദബാദ് എയര്‍ ഇന്ത്യ അപകടം, ഭൂമി ചൗഹാന്‍

രേണുക വേണു

Ahamedabad , വെള്ളി, 13 ജൂണ്‍ 2025 (10:04 IST)
Bhoomi Chauhan

Air India Plane Crash: അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗതാഗതകുരുക്ക് കാരണം ഭൂമിക്ക് കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിച്ചില്ല. അതുകൊണ്ടാണ് എയര്‍ ഇന്ത്യ 171 വിമാനം ഭൂമിക്കു നഷ്ടമായത്. 
 
അഹമ്മദബാദ് നഗരത്തിലെ ഗതാഗത കുരുക്ക് കാരണം ഭൂമി വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ബോര്‍ഡിങ്ങിനുള്ള സമയം അവസാനിച്ചു. പത്ത് മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍ ഭൂമിക്കു ബോര്‍ഡിങ് ക്ലിയര്‍ ചെയ്തു എഐ 171 വിമാനത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു. 
 
' അപകട വാര്‍ത്ത കേട്ടതോടെ ഞാന്‍ പൂര്‍ണമായി തകര്‍ന്നുപോയി. എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുകയാണ്. എനിക്കു സംസാരിക്കാന്‍ കഴിയുന്നില്ല. ആ പത്ത് മിനിറ്റ് വൈകിയതുകൊണ്ട് എനിക്ക് വിമാനം നഷ്ടമായി. എനിക്കത് വിവരിക്കാന്‍ പോലും സാധിക്കുന്നില്ല. എന്റെ ഗണപതി ഭഗവാനാണ് എന്നെ രക്ഷിച്ചത്,' ഭൂമി ചൗഹാന്‍ പറഞ്ഞു. 
 
ബോര്‍ഡിങ് ലഭിക്കില്ലെന്നു ഉറപ്പായതോടെ ഭൂമി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. എങ്ങനെയെങ്കിലും വിമാനത്തില്‍ കയറാന്‍ വേണ്ടി പലശ്രമങ്ങള്‍ ഭൂമി നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു 1.30 നാണ് ഭൂമി ചൗഹാന്‍ എയര്‍പോര്‍ട്ട് വിട്ടത്. 1.38 നു വിമാനം ടേക്ക് ഓഫ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു