Publish Date: Thu, 23 Dec 2021 (13:30 IST)
Updated Date: Thu, 23 Dec 2021 (13:32 IST)
സ്ത്രീധനം ഇല്ലാതെ നടത്തുന്ന വിവാഹം എന്ന അറിയിപ്പ് കുടുംബത്തില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഇനി വിവാഹങ്ങളില്‍ പങ്കെടുക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ അറിയിച്ചു. ഈസ്റ്റ് ചമ്പാരനില്‍ ഒരു പരിപാടിയിലാണ് അദ്ദേഹം ഇന്നലെ ഇക്കാര്യം പറഞ്ഞത്. കല്യാണ ക്ഷണകത്തില്‍ സ്ത്രീധനം നല്‍കുന്നില്ലെന്ന അറിയിപ്പ് ഉണ്ടാകണം. അല്ലെങ്കില്‍ ഏറ്റവും അടുത്ത ബന്ധത്തിലുള്ള വിവാഹമായാലും വരില്ലെന്ന് അദ്ദേഹം അറിയിച്ചു.