Publish Date: Sat, 03 Oct 2020 (16:35 IST)
Updated Date: Sat, 03 Oct 2020 (16:37 IST)
ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്.
പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി രക്ഷിതാക്കള്‍ പരാതി തന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍ എന്നീ പേരുകളാണ് പൊലീസിന് ലഭിച്ചത്.