Webdunia - Bharat's app for daily news and videos

Install App

നടന്നത് ആസൂത്രിതമായ അപകടം; സോളോ റൈഡര്‍ സ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​കമെ​ന്ന് അ​മ്മയുടെ ആരോപണം

നടന്നത് ആസൂത്രിതമായ അപകടം; സോളോ റൈഡര്‍ സ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​കമെ​ന്ന് അ​മ്മയുടെ ആരോപണം

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (19:17 IST)
സോളോ ബൈക്ക് റൈഡര്‍ സ​ന ഇ​ഖ്ബാ​ലി​ന്റെ (29) മരണം കൊലപാതകമെന്ന് അമ്മ. ഭ​ർ​ത്താ​വ് അ​ബ്ദു​ൽ ന​ദീം പ്ലാന്‍ ചെയ്‌ത് നടത്തിയ അപകടത്തിലാണ് സ​ന​ മരിച്ചത്. ഭര്‍ത്താവും ഭര്‍ത്തൃ മാതാവും സനയെ നിരന്തരം പീഢിപ്പിച്ചിരുന്നുവെന്നും അമ്മയും അഭിഭാഷകയുമായ ഷഹീന്‍ ഖാന്‍ ആരോപിച്ചു.

അതേസമയം, നദീമും ഭര്‍ത്തൃ മാതാവും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന്ദേശത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനത്തിന് സന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യവെ ചൊവ്വാഴ്‌ച പുലർച്ചെ 3.30ന് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ വെച്ചുണ്ടായ പകടത്തിലാണ് സന മരിച്ചത്. നദീം ഓടിച്ചിരുന്ന കാര്‍ റോ​ഡി​ലെ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗുരുതരമായി പരുക്കേറ്റ സനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ നദീം ചികിൽസയിലാണ്. ര​ണ്ടു വ​യ​സുള്ള അ​ലി മ​ക​നാ​ണ്.

ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ ബോധവൽക്കരണം നടത്താൻ 2015 നവംബറിലാണു സന തന്റെ ബുള്ളറ്റിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു 38,000 കിലോമീറ്റർ സഞ്ചരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

അടുത്ത ലേഖനം
Show comments