Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ബിക്കിനി എയര്‍‌ഹോസ്‌റ്റസുമാര്‍ ഇന്ത്യയിലേക്ക്; പുതിയ വിമാന സര്‍വ്വീസ് ഉടന്‍

bikini airline
മുംബൈ , ബുധന്‍, 21 ഓഗസ്റ്റ് 2019 (15:34 IST)
ബിക്കിനി ധാരികളായ എയര്‍ ഹോസ്‌റ്റസുമാരുടെ സേവനത്തിന്റെ പേരില്‍ പ്രശസ്‌തയായ വിയര്‍ട്ട് ജെറ്റ് എന്ന വിയറ്റ്നാം വിമാനക്കമ്പനി ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്നു.

വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നും ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി നടത്തുക. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28വരെയുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു.

ബിക്കിനിയുടെ പേരില്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും കമ്പനിയുടെ ലാഭം ഇരട്ടിച്ചു. 2011 ല്‍ ആരംഭിച്ച വിയര്‍ട്ട് ജെറ്റിന് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385ല്‍ അധികം സര്‍വ്വീസുകളുണ്ട്.

വരുമാനത്തിന്റെ കാര്യത്തിലും വിയര്‍ട്ട് ജെറ്റ് കുതിക്കുകയാണ്. 2017ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‌ത് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോട് പറയാൻ, ആര് കേൾക്കാൻ; മഴ കുറഞ്ഞതോടെ ഖനന നിരോധനം നീക്കി !