Publish Date: Sat, 07 Nov 2020 (08:47 IST)
Updated Date: Sat, 07 Nov 2020 (08:48 IST)
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തുവരുകയാണ്. ബിനീഷിന്റെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ശേഷം ബിനീഷിനെ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹജരാക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇഡി കോടതിയില്‍ ഇനിയും ആവശ്യപ്പെട്ടേക്കും.