Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുകയാണ്; മദ്യനയം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും യെച്ചൂരി

ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുകയാണ്; മദ്യനയം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും യെച്ചൂരി

ബി ജെ പി
കൊച്ചി , ശനി, 30 ഏപ്രില്‍ 2016 (18:41 IST)
കോണ്‍ഗ്രസും ബി ജെ പിയും കേരളത്തിൽ ഒത്തുകളിക്കുകയാണെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാർ കേരളത്തില്‍ കൊണ്ടുവന്ന മദ്യനയം കൊണ്ട് ഗുണവുമുണ്ടായിട്ടില്ലെന്നും മദ്യ ഉപഭോഗം കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 
 
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അടച്ച ബാറുകൾ തുറക്കുമോ എന്ന് ചോദിക്കുന്നവർ ഏത് ബാറാണ് സംസ്ഥാനത്ത് അടച്ചതെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു. ബാറുകളുടെ രൂപം മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത്.
 
എന്നാല്‍, തങ്ങൾ അധികാരത്തിൽ വന്നാൽ കേരളത്തില്‍ മദ്യ ഉപഭോഗം കുത്തനെ കുറയ്ക്കുന്നതിന് സഹായകമായ നയം സ്വീകരിക്കും. മദ്യത്തിന്‍റെ സ്വാധീനവും ഉപഭോഗവും കുറയ്ക്കുക എന്നതാണ് സി പി എമ്മിന്റെ നയമെന്നും യെച്ചൂരി വ്യക്തമാക്കി. 
 
ബംഗാളിൽ കോൺഗ്രസ് മാത്രമല്ല, ജനതാദൾ യു, ആർ ജെ ഡി, എൻ സി പി തുടങ്ങിയ പാർട്ടികളും സി പി എമ്മിനൊപ്പമാണെന്നും യെച്ചൂരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജുറാസിക് പാര്‍ക്ക് സിനിമയിലെ നടന് ആറുവര്‍ഷം തടവ്; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്